AlappuzhaLatest NewsKeralaNattuvarthaNews

മണിപ്പുരിൽ നടക്കുന്നത് വർഗീയ പ്രശ്നമോ ഹിന്ദു–ക്രൈസ്തവ പ്രശ്നമോ അല്ല: വിശദീകരണവുമായി അബ്ദുള്ളക്കുട്ടി

ആലപ്പുഴ: മണിപ്പുരിൽ നടക്കുന്നത് വർഗീയ പ്രശ്നമോ ഹിന്ദു–ക്രൈസ്തവ പ്രശ്നമോ അല്ലെന്ന് വ്യക്തമാക്കി ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. മണിപ്പുരിലേത് ഗോത്രങ്ങൾ തമ്മിലുള്ള തർക്കം മാത്രമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ മണിപ്പുർ വിഷയം ചർച്ച നടത്താൻ കേന്ദ്രസർക്കാർ തയാറായിട്ടും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഉഴപ്പുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘മണിപ്പുർ കലാപത്തിന്റെ ചരിത്രത്തിൽ കോൺഗ്രസിന്റെ 10 കൊല്ലം 219 സൈനികർ മരിച്ചിരുന്നു. കഴിഞ്ഞ 9 കൊല്ലം 71 സൈനികരെ കൊല്ലപ്പെട്ടിട്ടുള്ളൂ. ഇനി കലാപത്തിന്റെ കണക്ക് നോക്കുകയാണെങ്കിൽ 4700ൽ അധികം കലാപം നടന്നു. ഇപ്പോൾ 1600 കലാപം ആക്കി ചുരുക്കി. മണിപ്പുരിൽ നടക്കുന്നത് വർഗീയ പ്രശ്നമല്ല. ഹിന്ദു–ക്രൈസ്തവ പ്രശ്നം അല്ല. ഇത് ഗോത്രങ്ങൾ തമ്മിലുള്ള തർക്കമാണ്. ഇത് ബിജെപിയുടെ കാലത്ത് തുടങ്ങിയതല്ല. കോൺഗ്രസിന്റെ കാലത്തും തുടങ്ങിയതല്ല. അതിനുമുൻപ് തുടങ്ങിയതാണ്,’ അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

കേരളത്തെ ലഹരി മുക്ത സംസ്ഥാനമാക്കാന്‍ പഴവര്‍ഗങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കും: മന്ത്രി എം.ബി രാജേഷ്

‘ബിജെപി വന്നപ്പോൾ അവിടെ സൈനികർ മരിച്ചുവീഴുന്നത് കുറഞ്ഞു. കലാപങ്ങൾ കുറഞ്ഞു. സാധാരണക്കാർ മരിച്ചുവീഴുന്നതും കുത്തനെ കുറച്ചു കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇങ്ങനെ ആത്മാർഥമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിനെ കേരളത്തിൽ ദുഷിച്ച പ്രചാരണങ്ങൾ സംഘടിപ്പിച്ചും കുടുംബശ്രീയെ കൊണ്ട് മണിപ്പുർ വിഷയത്തിൽ പ്രതിജ്ഞയെടുപ്പിക്കാനും ശ്രമിക്കുകയാണ്.  വിഷയം ഉള്ളതുറന്ന് പ്രധാനമന്ത്രി കൂടി ഉൾപ്പെട്ട പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാറായിട്ടും ഇവർ തർക്കിക്കുന്നത് എന്തിനാണ്?,’ അബ്ദുള്ളക്കുട്ടി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button