Latest NewsNewsIndia

‘കാത്തിരിക്കുന്നത് മികച്ച ഭാവി’ : ഡ്രോൺ പൈലറ്റുമാരെ വാർത്തെടുക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഡ്രോൺ പൈലറ്റുമാരെ വാർത്തെടുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. നീതി ആയോഗിന്റെ എക്സ്പീരിയൻസ് സ്റ്റുഡിയോ ഓൺ ഡ്രോൺ എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഡ്രോൺ സേവനങ്ങളുടെ സാധ്യതകളെക്കുറിച്ചും വിവിധ അനുബന്ധ തൊഴിൽ മേഖലകളെ കുറിച്ചും അദ്ദേഹം ഈ പരിപാടിയിൽ പറഞ്ഞു. വരും വർഷങ്ങളിൽ ഇന്ത്യയ്ക്ക് ഒരു ലക്ഷത്തോളം പൈലറ്റുമാരെ ആവശ്യമുണ്ടെന്നും ഈ മേഖലയിൽ സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡ്രോൺ പൈലറ്റായി പരിശീലനം നേടാമെന്നും ഇതിന് ബിരുദത്തിന്റെ ആവശ്യമില്ലെന്നും സിന്ധ്യ അറിയിച്ചു. കൂടാതെ, മൂന്നു മാസത്തെ പരിശീലനം പൂർത്തിയാക്കി മുപ്പതിനായിരം രൂപ ശമ്പളത്തിൽ ജോലിയിൽ പ്രവേശിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് ഈ മേഖലയെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നത്. ആദ്യം, ഇതിനായി നയങ്ങൾ നടപ്പിലാക്കുകയും പദ്ധതിക്ക് വേണ്ടി പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യും. തദ്ദേശീയമായി പൈലറ്റുമാരുടെ ആവശ്യം സൃഷ്ടിക്കുന്നതാണ് മൂന്നാമത്തെ ഘട്ടത്തിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button