ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തെലങ്കാന ഡിജിപി അഞ്ജനി കുമാറിന് സസ്‌പെന്‍ഷന്‍. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അഞ്ജനി കുമാര്‍ വോട്ടെണ്ണലിനിടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുകയും പൂച്ചെണ്ട് നല്‍കുകയും ചെയ്തിരുന്നു.
സംസ്ഥാന പോലീസ് നോഡല്‍ ഓഫീസറായ സഞ്ജയ് ജെയ്നും ഒപ്പമുണ്ടായിരുന്നു. ഫലപ്രഖ്യാപനത്തിന് മുമ്പായിരുന്നു കൂടിക്കാഴ്ച. സംഭവം വിവാദമായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്. ഞായറാഴ്ച രാവിലെയാണ് സംസ്ഥാന പോലീസ് നോഡല്‍ ഓഫീസര്‍ സഞ്ജയ് ജെയിന്‍, നോഡല്‍ ഓഫീസര്‍ മഹേഷ് ഭഗവത് എന്നിവര്‍ക്കൊപ്പം ഡിജിപി ഹൈദരാബാദിലെത്തി രേവന്ത് റെഡ്ഡിയെ കണ്ടത്.
ശൈത്യകാലത്തെ ചർമ്മ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വോട്ടെണ്ണലിനിടെ പൂച്ചണ്ട് നല്‍കി അഭിനന്ദിക്കുന്ന വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ഇതോടെ ഡിജിപിയെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി എ ശാന്തികുമാരിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു.
Post Your Comments