കൊല്ലം: ഓച്ചിറയിൽ വൻ സ്പിരിറ്റുവേട്ട. കാറില്‍ കടത്താൻ ശ്രമിച്ച 770 ലീറ്റർ സ്പിരിറ്റുമായി നാലു പേരെ എക്സൈസ് പിടികൂടി. സ്പിരിറ്റ് കടത്തുകേസുകളില്‍ സ്ഥിരം പ്രതിയായ കനകരാജ്, കുരുവി ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ദേശീയ പാതയിൽ വലിയ കുളങ്ങര പള്ളിമുക്കിനു സമീപത്തുവച്ചാണ് എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് സ്പിരിറ്റ് പിടികൂടിയത്.
തിരുവനന്തപുരത്തുനിന്നു മാവേലിക്കരയിലേക്ക് കൊണ്ടു പോകുകയായിരുന്നു സ്പിരിറ്റ്. സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറും സംഘവുമാണ് സ്പിരിറ്റ് കണ്ടെത്തിയത്. കാറിൽ 22 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്തിയത്. ഇതിന് അകമ്പടി വന്ന കാറും പിടികൂടി.
തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്പിരിറ്റ് കടത്ത് സംഘത്തിലെ പ്രധാനി കൂടിയാണ് കനകരാജ്. ഓണവിപണി ലക്ഷ്യമിട്ട് വ്യാജമദ്യനിർമ്മാണത്തിനായി കൊണ്ട് വന്ന സ്പിരിറ്റാണന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
Post Your Comments