Latest NewsNewsIndia

രണ്ട് കോടിയിലധികം വിലമതിക്കുന്ന പുരാതന വിഗ്രഹങ്ങളുമായി നാലുപേർ അറസ്റ്റിൽ

മധുര: രണ്ട് കോടിയിലധികം വിലമതിക്കുന്ന പുരാതന വിഗ്രഹങ്ങളുമായി നാലുപേർ അറസ്റ്റിൽ. വിഗ്രഹം 2 കോടിയിലധികം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച നാല് പ്രതികളാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 400 വർഷം പഴക്കമുള്ള സേതുപതി തറവാട്ടിലെ രാജകുമാരിയുടെ വിഗ്രഹം തമിഴ്‌നാട് പോലീസ്, ഐഡൽ വിങ് കണ്ടെടുത്തു.

തൂത്തുക്കുടി സ്വദേശികളായ അറുമുഖരാജ് (56), കുമാരവേൽ (32) എന്നിവർ പുരാതന വിഗ്രഹം വിൽക്കാൻ ശ്രമിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുത്തത്.

പോലീസ് ആസ്ഥാനത്ത് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഡയറക്ടർ ജനറൽ കെ. ജയന്ത് മുരളി, ദിനകരൻ, പോലീസ് സൂപ്രണ്ട് രവി എന്നിവർ വിഗ്രഹ വിൽപനക്കാരെ കണ്ടെത്തി. ചില ജീവനക്കാർ വേഷംമാറി വിൽപ്പനക്കാരെ സമീപിക്കാൻ സംഘം പദ്ധതി തയ്യാറാക്കി.

യൂട്യൂബ് വീഡിയോയിലും ഇനി സൂം ഓപ്ഷൻ, പുതിയ ഫീച്ചർ എല്ലാവർക്കും ലഭിക്കില്ല, കാരണം ഇതാണ്

ഇതേത്തുടർന്ന് മധുരൈ റേഞ്ച് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് മലൈസാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വേഷം മാറി വിൽപ്പനക്കാരെ സമീപിച്ചു. 2.30 കോടി രൂപ മുടക്കി വിഗ്രഹങ്ങൾ വാങ്ങാനും തയ്യാറാണെന്ന് അറിയിച്ചു. തുടർന്ന് കച്ചവടമുറപ്പിച്ച പ്രതികൾ ട്രിച്ചി-മധുര ഹൈവേയിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് വിഗ്രഹവുമായി എത്തുകയായിരുന്നു.

മുസ്തഫ, അറുമുഖരാജ്, കുമാരവേൽ എന്നിവരെ പോലീസ് ഉടൻ പിടികൂടി ചോദ്യം ചെയ്തപ്പോൾ തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ സെൽവകുമാർ എന്നയാളിൽ നിന്നാണ് വിഗ്രഹം വാങ്ങിയതെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button