Latest NewsKerala

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച: 15 പവന്‍ സ്വര്‍ണമടക്കം നാല് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയി

നീലേശ്വരം: ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. നീലേശ്വരം ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. 15 പവന്‍ സ്വര്‍ണം അടക്കം നാല് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ക്ഷേത്രത്തില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത്. മോഷണം സംബന്ധിച്ച് ക്ഷേത്രം ഭരണ സമിതി പോലീസില്‍ പരാതി നല്‍കി.

അതേസമയം തലശ്ശേരിയില്‍ ഇന്നലെ സ്വര്‍ണ വ്യാപാരിയെ തലയ്ക്കടിച്ചു വീഴ്ത്തി 70 പവനോളം സ്വര്‍ണക്കട്ടകള്‍ കവര്‍ന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് മണവാട്ടി ജംഗ്ഷനില്‍ സോന ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി ജില്ലക്കാരന്‍ ശ്രീകാന്ത് കദമിനെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നത്. പട്ടാപ്പകലാണ് കവര്‍ച്ച നടന്നത്. സേട്ടുവിന്റെ മൊബൈല്‍ ഫോണും കവര്‍ച്ച സംഘം തട്ടിയെടുത്തു. കെഎല്‍ 13 രജിസ്ടേഷന്‍ നമ്പറില്‍ തുടങ്ങുന്ന പള്‍സര്‍ ബൈക്കിലാണ് കവര്‍ച്ചക്കാര്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button