ഡൽഹി : കേന്ദ്ര ബജറ്റിനെതിരെ ആരോപണവുമായി എൻ .കെ പ്രേമചന്ദ്രൻ എംപി. കഴിഞ്ഞ മോദി സർക്കാർ ചെയ്ത കാര്യങ്ങൾ മാത്രമാണ് ബജറ്റിൽ പറഞ്ഞതെന്നും കോർപ്പറേറ്റ് കമ്പനികൾക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന തരത്തിലുള്ള ബജറ്റാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോളവിപണിയിൽ ക്രൂഡോയിലിന്റെ വില താഴ്ന്നുവെങ്കിലും ബജറ്റിൽ ഇന്ധനവില വർദ്ധിക്കുകയാണ് ഉണ്ടായത്. ഇതോടെ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ സാധാരണക്കാരായ ജനങ്ങളോട് കേന്ദ്രസർക്കാർ കാണിക്കുന്ന ക്രൂരതയാണ് വെളിപ്പെടുന്നതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
പാർലമെന്റിൽ ബജറ്റിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങൾ നേരിട്ട നിരവധി സംസ്ഥാനങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടും ദുരന്തനിവാരണത്തെക്കുറിച്ച് ബജറ്റിൽ ഒന്നും പരാമർശിച്ചില്ല.തൊഴിലില്ലായ്മയെ നേരിടാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. ശരിയായ ദിശാബോധമുള്ള ഒരു സാമ്പത്തിക വീക്ഷണം ബജറ്റില്‍ ഇല്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു
Post Your Comments