KeralaLatest NewsNews

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് തലപോകുന്ന കുറ്റമായിട്ടാണ് സിപിഎം കാണുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍

തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച് നല്‍കിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഎം ശ്രമമെന്ന് ആരോപിച്ച് കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്‍. വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

Read Also: ‘എംടിയുടെ പ്രസംഗം വലിയ ബോംബ്, അദ്ദേഹം പറഞ്ഞത് വളരെ ശരി, ഉദ്ദേശിച്ചത് കേന്ദ്രത്തേയും കേരളത്തേയും’: സേതു

‘തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടര്‍ന്നാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാര്‍ലമെന്ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഎം നീക്കം തന്നെ അറിയുന്നവര്‍ തള്ളിക്കളയും. താന്‍ ആര്‍ എസ് പിയായി തന്നെ തുടരും. രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമിക്കുകയാണ്’, അദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button