Latest NewsInternational

ഈ സുന്ദരദീപില്‍ താമസിച്ചോളൂ; പ്രതിമാസം 25,000 ദിര്‍ഹം സ്വന്തമാക്കാം

പ്രതിമാസം ലഭിക്കുന്ന ഈ സംഖ്യയ്‌ക്കൊപ്പം ദ്വീപില്‍ സ്ഥിരതാമസത്തിന് തയ്യാറാകുന്നവര്‍ക്ക് സൗജന്യമായി ഭൂമിയും നല്‍കും

തിരക്കുകളില്‍ നിന്നൊക്കെ ഒഴിഞ്ഞ് എപ്പോഴെങ്കിലും ശാന്തമായൊരിടത്ത് താമസമാക്കണമെന്ന് തോന്നിയിട്ടുണ്ടോ? മനോഹരമായ ഒരു വിദേശരാജ്യത്ത് കുറച്ച് കാലം ചിലവഴിക്കുന്നത് സ്വപ്‌നം കണ്ടിട്ടുണ്ടോ? എങ്കില്‍ അത്തരക്കാര്‍ക്കിതാ ഒരു സുവര്‍ണാവസരം. ഈ സുന്ദരദ്വീപില്‍ താമസിക്കാം എന്നുമാത്രമല്ല പ്രതിമാസം 25,000 ദിര്‍ഹം, അതായത് 450 ഡോളര്‍ ലഭിക്കുകയും ചെയ്യും.

ഗ്രീക്കിലെ ആന്റികൈതിര ദ്വീപാണ് ഇവിടെ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഈ അവസരം ഒരുക്കുന്നത്. അതായത് ഈ ഗ്രീക്ക് ദ്വീപില്‍ താമസിക്കുന്നതിന് പ്രതിവര്‍ഷം, 4 5,400 (24,950 ദിര്‍ഹം) പ്രതിഫലമാണ് താമസക്കാരന് ലഭിക്കുന്നത്.

ദ്വീപിലെ ലോക്കല്‍ കൗണ്‍സിലാണ് ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്. ദ്വീപിന്റെ പുനരുജ്ജീവനത്തിനായി ദ്വീപ് മേയര്‍ ആന്‍ഡ്രിയാസ് ചാര്‍ചലാക്കിസ് മുന്‍കൈയെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രീറ്റിനും ഗ്രീസിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപില്‍ നിലവില്‍ 20 ഓളം നിവാസികള്‍ മാത്രമേ ഉള്ളൂ. ഇവിടുത്തെ ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനായാണ് അധികൃതര്‍ ഇത്തരത്തില്‍ വ്യത്യസ്തമായൊരു തീരുമാനം എടുത്തിരിക്കുന്നത്. പ്രതിമാസം ലഭിക്കുന്ന ഈ സംഖ്യയ്‌ക്കൊപ്പം ദ്വീപില്‍ സ്ഥിരതാമസത്തിന് തയ്യാറാകുന്നവര്‍ക്ക് സൗജന്യമായി ഭൂമിയും നല്‍കും.

മനോഹരമായ ബീച്ചുകള്‍, പക്ഷിസങ്കേതം, പുരാവസ്തു സ്ഥലങ്ങള്‍ എന്നിവയൊക്കെ ഈ ദ്വീപിലുണ്ട്. പോറമോസ്, ഗലാനിയാന, ചാര്‍ചാലിയാന എന്നീ മൂന്ന് ഗ്രാമങ്ങളാണ് ആന്റികൈതിറയില്‍ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button