
ന്യൂദല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ ലോകം നിയന്ത്രിക്കാന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളും വിദഗ്ധരും ആയാസപ്പെടുമ്പോള്‍ ഇന്ത്യന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ് കയ്യടക്കുകയാണ്് ടിക് ടോക്. ചൈനീസ് ഹ്രസ്വ വീഡിയോ നിര്‍മ്മാണ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഇന്ത്യന്‍ വിപണിയില്‍ അസാധാരണമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ചെറിയ നഗരങ്ങളിലെ ഉപയോക്താക്കളിലേക്ക് എത്തിച്ചേരാന്‍ മാര്‍ക്കറ്റിന് അവസരം നല്‍കിയാണ് രാജ്യത്ത് ടിക് ടോക്കിന്റെ ഉപയോഗം കുത്തനെ കൂടുന്നത്.
ട്വിറ്റര്‍ ഉടമസ്ഥതയിലുള്ള വൈന്‍, ചൈന ആസ്ഥാനമായുള്ള കുയിഷ എന്നിവര്‍ സമീപകാലത്ത് ഹ്രസ്വ വീഡിയോകള്‍ അവസാനിപ്പിച്ചതിന് ശേഷമാണ് വീണ്ടും ഇത്തരത്തിലുള്ള വീഡിയോകള്‍ ടിക് ടോക് വഴി ശ്രദ്ധ നേടുന്നത്. ഇന്ത്യയില്‍, മെട്രോയിലും ചെറിയ നഗരങ്ങളിലും താമസിക്കുന്ന ചെറുപ്പക്കാരായ ഉപയോക്താക്കളാണ് അധികവും ടിക്ക് ടോക്ക് ഉപയോഗിക്കുന്നത്. ഇത് വിപണനക്കാര്‍ക്ക് കടന്നു ചെല്ലാന്‍ എളുപ്പമല്ലാത്ത ഉപയോക്താക്കളിലേക്ക് പെട്ടെന്നെത്താനുള്ള വേദികൂടിയാണ് ഒരുക്കുന്നത്.
2018- 2018 ലെ 2.1 ബില്യണ്‍ ഡോളറില്‍ നിന്ന് ഹ്രസ്വ വീഡിയോ പരസ്യ ചെലവ് 2020 ല്‍ 6.5 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കരുതുന്നത്. ചൈനീസ് ഇതര ഉപഭോക്താക്കളില്‍ ടിക്ക് ടോക്കിന്റെ വിജയത്തിന് ഒരു കാരണം ഉള്ളടക്കത്തിലും സാംസ്‌കാരിക വീക്ഷണത്തിലും നിന്ന് ആഭ്യന്തര വിപണികളുമായി പൊരുത്തപ്പെടാനുള്ള കഴിവാണ്. ഓരോ രാജ്യത്തും, ടിക് ടോക്കിന് സ്വന്തമായി ഒരു പ്രാദേശിക ടീം ഉണ്ട്, അത് യുവ ജനസംഖ്യാനിരക്കനുസരിച്ച് പ്രത്യേകമായി ഉള്ളടക്കം ആസൂത്രണം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
Post Your Comments