ന്യൂഡല്‍ഹി : രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റിനു മുന്നോടിയായി സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന് രാജ്യസഭയ്ക്കു മുന്നില്‍ വച്ചു. മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ് കഴിഞ്ഞ 12 മാസത്തെ സാമ്പത്തികനില പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. രാജ്യത്തെ സാമ്പത്തികസ്ഥിതിയുടെ അവലോകനമാണ് സര്‍വേയില്‍ ഉണ്ടായിരിക്കുക. 2019 20 സാമ്പത്തികവര്‍ഷം ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ചയാണു ലക്ഷ്യമിടുന്നതെന്ന് സര്‍വേ.
ഇന്ധനവിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷ കൂടതെ പൊതുധനകമ്മി: 2018ല്‍ 6.4 ശതമാനമായിരുന്നത് 2019ല്‍ 5.8 ശതമാനമായി കുറഞ്ഞു. ജിഡിപി 7% ആയി ഉയര്‍ത്തുമെന്നും പറയുന്നു. അതേസമയം നിര്‍മലാ സീതാരാമന് അവതരിപ്പിക്കാന്‍ പോകുന്ന ആദ്യ ബജറ്റില്‍ വന്‍ പ്രതീക്ഷയാണുള്ളത്. നികുതിയിളവ് പരിധി ഉയര്‍ത്തുമെന്ന പ്രതീക്ഷയോടെയാണ് രാജ്യത്തെ മധ്യവര്‍ഗം പൊതുബജറ്റിനെ കാത്തിരിക്കുന്നത്.
നിക്ഷേപങ്ങള്‍ക്കുളള നികുതിയിളവ് നിരക്കിലെ വര്‍ധനയും ധനമന്ത്രി നിര്‍മല സീതാരാമന്റെ ആദ്യ ബജറ്റിലുണ്ടാകുമെന്ന് കരുതുന്നു . എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ വമ്പന്‍ നികുതിയിളവുകള്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അഞ്ചുലക്ഷം രൂപ വരെ വരുമാനമുളളവരുടെ നികുതിയിലെ റിബേറ്റ് പ്രഖ്യാപനമായിരുന്നു തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ കയ്യടി നേടിയ ഇനം.
നിക്ഷേപങ്ങള്‍ക്കുളള നികുതിയിളവ് പരിധി കൂട്ടുമെന്ന് കണക്കുകൂട്ടി കാത്തിരിക്കുകയാണ് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്. വനിതാ ധനമന്ത്രി സംരംഭകരും ഇടത്തരം ശമ്പളക്കാരുമായ വനിതകള്‍ക്കു വേണ്ടി എന്തെങ്കിലും കരുതി വച്ചിട്ടുണ്ടാകുമോ എന്നതും നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രീക്ഷിക്കുന്നു.
Post Your Comments