Latest NewsNewsIndia

കർഷകരെ കൈവിടാതെ ബഡ്‌ജറ്റ്‌; കർഷകർക്ക് 16.5 ലക്ഷം കോടിയുടെ വായ്‌പാ പദ്ധതികൾ

കൂടാതെ രാജ്യത്തെ 43 ലക്ഷം കർഷകർക്ക് താങ്ങുവിലയുടെ ആനുകൂല്യവും മന്ത്രി ബജറ്റിൽ അവതരിപ്പിച്ചു.

ന്യൂഡൽഹി: രാജ്യത്തെ വികസനങ്ങൾക്ക് പുത്തൻ രീതിയുമായി മോദി സർക്കാർ. 2021 കേന്ദ്ര ബജറ്റിൽ കർഷകർക്ക് കൂടുതൽ പ്രാധാന്യം നൽകി ധന മന്ത്രി. കർഷകർക്ക് 16 .5 ലക്ഷം കോടിയുടെ വായ്‌പാ പദ്ധതികളുമായാണ് ധന മന്ത്രി നിർമല സീതാറാമിന്റെ ബജറ്റ് അവതരണം. കർഷക ക്ഷേമത്തിന് 75,060 കോടി പ്രഖ്യാപിച്ചു. കൂടാതെ രാജ്യത്തെ 43 ലക്ഷം കർഷകർക്ക് താങ്ങുവിലയുടെ ആനുകൂല്യവും മന്ത്രി ബജറ്റിൽ അവതരിപ്പിച്ചു.

അതേസമയം 64,180 കോടി രൂപയുടെ പക്കേജ് ആണ് ആരോഗ്യമേഖലയ്ക്കായി വകയിരുത്തിയത്. നഗരശുചിത്വ പദ്ധതിക്കായി 1,41,678 കോടി രൂപ മാറ്റി. ശുദ്ധജല പദ്ധതിക്ക് 2,87,000 കോടിയുടെ പാക്കേജ് അനുവദിച്ചു. കൊവിഡ് വാക്സിന് 35,000 കോടി രൂപയും ധനമന്ത്രി ബജറ്റിൽ വകയിരുത്തി. കോവിഡിനെതിരായ പോരാട്ടം തുടരുന്നതിനായിട്ടാണ് ഈ പാക്കേജ് എന്ന് ധനമന്ത്രി.

Read Also: പെന്‍ഷന്‍ വാങ്ങാമെന്ന മോഹം ഇനി സ്വപ്‌നങ്ങളിൽ മാത്രം

ബഡ്ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. രാവിലെ 11ന് ബഡ്ജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button