Latest NewsNewsIndiaBusiness

കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം : വൻ കുതിപ്പുമായി ഓഹരി വിപണി

പനാജി : വ്യാവസായിക മേഖലയിലെ സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി, കോർപ്പറേറ്റ് നികുതിയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ കുതിച്ചുയർന്ന് ഓഹരി വിപണി. സെന്‍സെക്‌സ് 1837.52 പോയിന്റും നിഫ്റ്റി 451.90 പോയിന്റും ഉയര്‍ന്നു. പത്തു വർഷത്തിനിടയിലെ, ഏറ്റവും വലിയ ഒറ്റ ദിവസത്തെ കുതിപ്പാണിത്. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനു ശേഷം, വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ സെന്‍സെക്‌സ് 48 പോയിന്റ് ഉയര്‍ന്ന് 36,141ലും നിഫ്റ്റി 10 പോയിന്റ് ഉയർന്നു 10,714ലുമാണ് വ്യാപാരം തുടങ്ങിയത്.

ഗോവയിൽ ജിഎസ്ടി കൗൺസിൽ യോഗത്തിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു നിർണായക പ്രഖ്യാപനം. മറ്റ് ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികൾക്ക് ഇനി 22 ശതമാനം ആദായനികുതി മാത്രം നൽകിയാൽ മതിയാകും. 2019 ഒക്ടോബർ 1 മുതൽ സ്ഥാപിക്കുന്ന കമ്പനികൾക്ക് 15 ശതമാനം നികുതി മാത്രമായിരിക്കും ഇനി ഉണ്ടാവുക. എന്നാൽ ഇവ 2023 ഒക്ടോബറിനു മുമ്പ് ഉത്പാദനം തുടങ്ങണമെന്നതാണ് നിബന്ധന. മറ്റാനുകൂല്യങ്ങൾ പറ്റാത്ത ആഭ്യന്തര കമ്പനികൾ ആൾട്ടർനേറ്റ് ടാക്സ്, മാറ്റ് എന്നിവ നൽകേണ്ടതില്ലെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

ഒരു ലക്ഷത്തി നാൽപ്പത്തിയ്യായിരം കോടി രൂപയും ആകെ ആനുകൂല്യമാണ് കോർപ്പറേറ്റ് നികുതിയിൽ പ്രഖ്യാപിക്കപ്പെട്ടത്. അതേസമയം പൊതു യൂണിവേഴ്സിറ്റികളിലും ഐഐടികളിലും, പൊതു ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും സിഎസ്ആർ ഫണ്ട് ചിലവഴിക്കാനാകും. നികുതി കുറയ്ക്കാനുള്ള സർക്കാർ നീക്കം ധീരമാണെന്നായിരുന്നു റിസർവ്വ് ബാങ്ക് ഗവർണ്ണർ ശക്തികാന്ത ദാസിന്റെ പ്രതികരണം.

Also read : സംസ്ഥാനത്തെ സ്വർണ്ണ വില ഉയർന്നു : ഇന്നത്തെ നിരക്കിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button