മുംബൈ: കോണ്‍ഗ്രസ് എംഎല്‍എ നിതേഷ് റാണെയും പാര്‍ട്ടി അനുയായികളും ചേര്‍ന്ന് എഞ്ചിനീയറുടെ ദേഹത്ത് ചെളിയൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചെളിയൊഴിച്ചതിന് ശേഷം പാലത്തില്‍ കെട്ടിയിടുകയും ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.മുംബൈ-ഗോവ ഹൈവേയിലെ കങ്കവാലിയിലാണ് സംഭവം. പാതയിലെ ഒരു പാലത്തിനു സമീപം വെച്ച് റാണെയും അനുയായികളും ബക്കറ്റില്‍ ചെളി നിറച്ച് എഞ്ചിനീയറായ പ്രകാശ് ഷേദേക്കറുടെ ദേഹത്ത് ഒഴിക്കുന്നതാണ് വീഡിയോയിലുള്ളത്.
ദേഹമാസകലം ചെളിയില്‍ മുങ്ങിയ എഞ്ചിനീയറെ പിന്നീട് പാലത്തില്‍ കെട്ടിയിടുകയും ചെയ്യുന്നുണ്ട്.എഞ്ചിനീയറെ റാണ ഭീഷണിപ്പെടുത്തുകയും ചീത്തവിളിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ജനങ്ങള്‍ ചെളിയില്‍ പുതയുന്നത് കാട്ടിത്തരാമെന്ന് പറഞ്ഞ് പ്രവര്‍ത്തകരോട് എഞ്ചിനീയറുടെ മേല്‍ ചെളിവാരിയെറിയാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്.പ്രദേശത്തെ ഒരു സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തീകരിക്കാന്‍ വൈകുന്നതായി ആരോപിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എയും കൂട്ടരും എഞ്ചിനീയറുടെ നേരെ അതിക്രമം കാട്ടിയത്.
Post Your Comments