Latest NewsKerala

മകന് ജാമ്യം ലഭിച്ചുവെങ്കിലും കേസില്‍ ഇടപെടില്ല ; കോടിയേരി

കൊച്ചി : പീഡനക്കേസിൽ മകൻ ബിനോയ് കോടിയേരിക്ക് ജാമ്യം ലഭിച്ചെങ്കിലും കേസിൽ താൻ ഇടപെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. താൻ ഒരിക്കലും മകനെ രക്ഷിക്കാൻ ശ്രമിക്കില്ല കേസ് അതിന്റെ വഴിക്ക് പോകട്ടെയെന്നും കോടിയേരി വ്യക്തമാക്കി.കൊച്ചിയിൽ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവതി ബിനോയ്‌ക്കെതിരെ കേസ് കൊടുത്ത സമയത്ത് കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം തനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാകില്ലെന്നും ബിനോയിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേസിനെ സംബന്ധിച്ച്‌ നേരത്തെ വിവരമറിഞ്ഞിരുന്നില്ലെന്നും ഇതുവരെ കേസില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.മകന്റെ പിന്നാലെ എപ്പോഴും പോകുന്ന ആളാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button