കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരണമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ ആവശ്യപ്പെട്ടു. നിയമമന്ത്രി വിഷയം കോടതിയില്‍ ആയതിനാലാണ് അങ്ങനെ പറഞ്ഞത്. പാര്‍ലമെന്റിന് നിയമം ഉണ്ടാക്കാനാകും. ഇത്തരത്തില്‍ എത്രയോ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമല വിഷയത്തില്‍ നിയനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ആന്റോ ആന്റണി എം.പി ശബരിമല വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമോയെന്ന ചോദ്യം ലോക്‌സഭയില്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് മാത്രം മറുപടി നല്‍കുകയാണ് നിയമമന്ത്രി ചെയ്തത്.
Post Your Comments