CricketLatest NewsSports

നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെ എറിഞ്ഞൊതുക്കി ആതിഥേയരായ ഇംഗ്ലണ്ട് സെമിയിൽ

ഡര്‍ഹാം: നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെ എറിഞ്ഞൊതുക്കി ആതിഥേയരായ ഇംഗ്ലണ്ട് സെമിയിൽ. 119 റണ്‍സിന്റെ വമ്പന്‍ ജയമാണ്  സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 305 റൺസ് മറികടക്കാൻ ന്യൂസിലൻഡിന് കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങില്‍ 45 ഓവറില്‍ 186ന് പുറത്തായി.

ടോം ലാഥമാണ്(57) ന്യൂസിലൻഡിനായി മികച്ച പ്രകടനവും കാഴ്ച്ച വെച്ചത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (8), ഹെന്റി നിക്കോളാസ് (0), കെയ്ന്‍ വില്യംസണ്‍ (27), റോസ് ടെയ്‌ലര്‍ (28), ജയിംസ് നീഷാം (19), കോളിന്‍ ഡി ഗ്രാന്‍ഹോം (3), മിച്ചല്‍ സാന്റ്‌നര്‍ (12), മാറ്റ് ഹെന്റി (7), ട്രന്റ് ബോള്‍ട്ട് (4) എന്നിവർ പുറത്തായപ്പോൾ ടിം സൗത്തി (7) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്നു വിക്കറ്റുകൾ നേടിയപ്പോൾ ക്രിസ് വോക്‌സ് ജോഫ്ര ആര്‍ച്ചര്‍ ലിയാം പ്ലങ്കറ്റ് ആദിൽ റഷീദ് ബെൻ സ്റ്റോക്സ് എന്നിവർ ഓ ഒരു വിക്കറ്റ് വീതം സ്വന്തമാക്കി.

ജോണി ബെയര്‍സ്‌റ്റോ നേടിയ (106) സെഞ്ചുറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് തകര്‍പ്പന്‍  സ്‌കോർ നേടിയത്. ജേസണ്‍ റോയിയും(60) മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഓയിന്‍ മോര്‍ഗന്‍ (41) ജോ റൂട്ട് (24), ജോസ് ബട്‌ലര്‍ (11), ബെന്‍ സ്‌റ്റോക്‌സ് (11), ക്രിസ് വോക്‌സ് (4), ആദില്‍ റഷീദ് (16) എന്നിവർ പുറത്തായപ്പോൾ ലിയാം പ്ലങ്കറ്റ് (15), ജോഫ്ര ആര്‍ച്ചര്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. ന്യൂസിലന്‍ഡിനായി ട്രന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ജയിംസ നീഷാ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, മിച്ചൽ സ്റ്റാന്റനർ ടിം സൗത്തി എന്നിവർ ഒരു വിക്കറ്റ് വീതം എറിഞ്ഞിട്ടു.

ഒമ്പത് മത്സരങ്ങളില്‍ 12 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇത്രയും മത്സരങ്ങളില്‍ 11 പോയിന്റുമായി നാലാം സ്ഥാനത്താണ് ന്യൂസിലൻഡ്.

ENGLAND 3
ചിത്രം കടപ്പാട്/PICTURE COURTESY ; ഐസിസി /ICC
ENGLAND 2
ചിത്രം കടപ്പാട്/PICTURE COURTESY ; ഐസിസി /ICC

shortlink

Related Articles

Post Your Comments

Related Articles


Back to top button