തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ചറിയാന്‍ നടത്തിയ സാങ്കേതിക പരിശോധനാ ഫലം പുറത്തു വന്നു. മാട്ടോര്‍വാഹന വകുപ്പ് അധികൃതരും ടൊയോട്ട കമ്പനിയിലെ സര്‍വീസ് എന്‍ജിനിയര്‍മാരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് ഫലം. അപകടം നടക്കുന്ന സമയത്ത് 100നും 120 നും ഇടയില്‍ വേഗമുണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍.
പരിശോധന ഫലത്തിനെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറി. ബാലഭാസ്‌റിന്റെ മരണത്തെ കുറിച്ചറിയാന്‍ അപകടം പുനരാവിഷ്‌കരിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള വിശദാംശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ അപകടം ആസൂത്രിതമാണോ എന്ന് അന്വേഷിക്കും. കൂടാതെ അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്ന് കണ്ടെത്താനുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
അപകടം ആസൂത്രിതമല്ലെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിരുന്നെങ്കിലും സാങ്കേതിക പരിശോധനാ ഫലവും ഫോറന്‍സിക് റിപ്പോര്‍ട്ടും പരിശോധനിച്ച ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ.
Post Your Comments