Latest NewsKerala

ഭര്‍ത്താവിനെ കാണാനില്ലെന്ന് വീഡിയോയിലൂടെ കരഞ്ഞുപറഞ്ഞ് ആശാ ശരത്; വീഡിയോയ്‌ക്കെതിരെ പ്രതിഷേധം

ഭർത്താവിനെ കാണാനില്ലെന്ന് കരഞ്ഞുപറയുന്ന ആശാ ശരത്തിന്റെ വീഡിയോ ആളുകൾ ഞെട്ടലോടെയാണ് കണ്ടത്. കഴിഞ്ഞ 45 ദിവസത്തോളമായി ഭർത്താവിനെ കാണാനില്ല. സക്കറിയ എന്നാണ് അദ്ദേഹത്തിന്റെ പേര്, തബല ആർട്ടിസ്റ്റാണ്. എന്തെങ്കിലും വിവരം കിട്ടുന്നവർ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം,” എന്നായിരുന്നു ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ താരം വ്യക്തമാക്കിയത്. യഥാർത്ഥ സംഭവമാണെന്ന ഞെട്ടലിൽ വീഡിയോ കാണുമ്പോഴാണ് താരത്തിന്റെ പുതിയ ചിത്രമായ ‘എവിടെ’ യുടെ പ്രമോഷനാണ് ഇതെന്ന് മനസിലാകുക. അനുകൂലവും പ്രതികൂലവുമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പേടിപ്പിച്ചു കളഞ്ഞല്ലോ, ഷോക്കിംഗ് പ്രമോഷനായി പോയല്ലോ തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ വീഡിയോ ആണിത്. കെകെ രാജീവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എവിടെ’. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, മനോജ് കെ ജയൻ, ബൈജു, പ്രേം പ്രകാശ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

https://www.facebook.com/AshaSharathofficialpage/videos/675960876210546/

shortlink

Related Articles

Post Your Comments

Related Articles


Back to top button