CinemaMollywoodLatest NewsKeralaNewsEntertainment

‘വിവാദങ്ങള്‍ മാറ്റത്തിന്റെ തുടക്കമാണ്’, വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ വിലയിരുത്തരുത്: ഉത്തര ശരത്ത്

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടിയും, നർത്തകിയുമായ ആശാ ശരത്ത്. ആശയുടെ മകൾ ഉത്തര ഇപ്പോൾ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. വിവാദങ്ങള്‍ മാറ്റത്തിന്റെ തുടക്കമാണെന്ന് നടി ഉത്തര ശരത്ത് പറയുന്നു. സിനിമയിലെ സ്ത്രീകള്‍ക്ക് നേരെയുണ്ടാവുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

‘നമ്മള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. പക്ഷെ സ്ത്രീകള്‍ എന്ത് ധിരിച്ചാലും, എന്ത് പറഞ്ഞാലും അതിന്റെ പേരില്‍ വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ തുറന്ന് പറയുന്നിടത്താണ് മാറ്റം ഉണ്ടാവുന്നത്. ഒരു കലാകാരി എന്ന നിലയില്‍ മറ്റുള്ളവരോട് ഇത്തരം കാര്യങ്ങളെ പറ്റി സംസാരിക്കുകയാണ് വേണ്ടത്. അത് വിവാദമായാലും ഭാവിയില്‍ അതൊരു മാറ്റത്തിന് കാരണമാകും. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്.’ ഉത്തര വ്യക്തമാക്കി.

തനിക്ക് അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടാവുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ‘ചാര്‍ളി’ എന്ന സിനിമ കണ്ട ശേഷമാണെന്നും ഉത്തര പറയുന്നു. മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’ എന്ന ചിത്രത്തിലാണ് ഉത്തര ആദ്യമായി അഭിനയിച്ചത്. താരത്തിന്റെ മാതാവായ ആശാ ശരത്തും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. സുധീർ കരമന, സുദേവ് നായർ, അനുമോൾ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button