KeralaLatest News

ആദിവാസിയുടെ മരണകാരണം വിഷമദ്യമല്ല ; രാസപരിശോധനാ ഫലം പുറത്ത്

കോഴിക്കോട്: മദ്യപിച്ച്‌ അവശനിലയില്‍ റോഡില്‍ കിടന്നുമരിച്ച ആദിവാസിയുടെ മരണകാരണം വിഷമദ്യമല്ലെന്ന് വ്യക്തമായി. രാസപരിശോധനാ ഫലത്തിൽ കീടനാശിനി ഉള്ളിൽ ചെന്നതായി കണ്ടെത്തി.വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ചെമ്ബിലി ആദിവാസി കോളനിയിലെ കൊളുമ്പന്റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയാണ് നടത്തിയത്.കൊളുമ്പന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കീടനാശിനിയുടെ അംശം ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

കൊളുമ്പനൊപ്പം മദ്യപിച്ച സുഹൃത്തുക്കളായ നാരായണനും ഗോപാലനും സുഖം പ്രാപിച്ചു. മദ്യത്തില്‍ കീടനാശിനി മനപൂര്‍വം ഒഴിച്ചു കഴിച്ചതാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.മദ്യപിച്ച് അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊളുമ്പനടക്കമുള്ള തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചത്.കൊയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളികളാണിവര്‍. റബ്ബര്‍ തോട്ടത്തില്‍ കീടനാശിനും മറ്റും സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍വെച്ചായിരുന്നു ഇവര്‍ മദ്യപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button