ഇസ്ലാമാബാദ്: ഭാര്യക്ക് മറ്റൊരാളുമായി സംശയം ഉണ്ടെന്ന് ആരോപിച്ച കുടുംബത്തിലെ ഒമ്പതു പേരേയും ഭര്‍ത്താവ് കൊലപ്പെടുത്തി. ഭാര്യയേയും അവരുടെ കുടംുബത്തിലെ മറ്റ് എട്ട് പേരേയുമാണ് പാകിസ്ഥാന്‍കാരനായ യുവാവ് കൊലപ്പെടുത്തിയത്.
പാകിസ്ഥാനിലെ മുള്‍ട്ടാന്‍ സ്വദേശി അജ്മല്‍ എന്നയാളാണ് ക്രൂരകൃത്യങ്ങള്‍ ചെയ്തത്. ദുബായില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്യുന്ന അജ്മല്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് സ്വദേശത്ത് എത്തിയത്. തുടര്‍ന്ന് ഇയാളും പിതാവും ചേര്‍ന്ന് അഞ്ചു പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ വീടിന് തീയിടുകയായിരുന്നു. ഭാര്യ, രണ്ട് മക്കള്‍, ഭാര്യാമാതാവ്, ഭാര്യയുടെ സഹോദരിമാര്‍ എന്നിവരെയാണ് അജ്മല്‍ കൊലപ്പെടുത്തിയത്.
സൗദിയില്‍ ആയിരിക്കുമ്പോള്‍ ഭാര്യ ചതിക്കുന്നുവെന്ന സംശയം ഇയാള്‍ക്കുണ്ടായിരുന്നു. ഇതാണ് ക്രൂരകൃത്യത്തിന് അജ്മലിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നത്.
Post Your Comments