Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsCricketSports

എറിഞ്ഞിട്ടു : ബംഗ്ലാദേശിനെ തകര്‍ത്ത് സെമിയിലേക്ക് കുതിച്ച് ഇന്ത്യ

ബര്‍മിംഗ്‌ഹാം: ബംഗ്ലാദേശിനെ തകർത്ത് ലോകകപ്പ് സെമിയിലേക്ക് കുതിച്ച് ഇന്ത്യ. 28 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ബാറ്റിങ്ങിൽ സെഞ്ചുറി നേടിയ രോഹിത് ശർമയും, ബൗളിങ്ങിൽ നാല് വിക്കറ്റുമായി ബുംറയും, മൂന്ന് വിക്കറ്റുമായി ഹർദിക് പാണ്ഡ്യയുമാണ് ജയം അനായാസമാക്കിയത്, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയ 314 റൺസ് മറികടക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞില്ല. 48 ഓവറിൽ 286 റൺസിന് പുറത്തായി.

ഷാഖിബ് അൽ ഹസ്സനും(66), മുഹമ്മദ് സൈഫുദ്ധീനുമാണ്(പുറത്താകാതെ 51) ബംഗ്ലാദേശിനായി മികച്ച പോരാട്ടം കാഴ്ച്ച വെച്ചത്. ബുംറയ്ക്കും , ഹർദിക് പാണ്ഡ്യയക്കും പിന്നാലെ മുഹമ്മദ് ഷമ്മിയും, ചഹാലും ഓരോ വിക്കറ്റ് വീതം എറിഞ്ഞിട്ടു.

92 പന്തില്‍ 104 റണ്‍സെടുത്ത രോഹിത് ശർമയാണ് ടോപ് സ്‌കോറർ. കെ എൽ രാഹുൽ(77), ഋഷഭ് പന്ത്(48) എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. നായകൻ വിരാട് കോഹ്‌ലി(26), ഹർദിക് പാണ്ഡ്യ(0), എം സ് ധോണി(35), ദിനേശ് കാർത്തിക്(8), ഭുവനേശ്വർ കുമാർ(2), മുഹമ്മദ് ഷമ്മി(1) എന്നിവർ പുറത്തായപ്പോൾ ബുംറ(0) പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മുസ്താഫിസുർ റഹ്‌മാൻ അഞ്ചു വിക്കറ്റ് നേടിയപ്പോൾ ഷാഖിബ് അൽ ഹസൻ,റുബെൽ ഹുസൈൻ, സൗമ്യ സർക്കാർ എന്നിവർ ഒരു വിക്കറ്റ് വീതം സ്വന്തമാക്കി.

സെമി ഉറപ്പാക്കിയ ഇന്ത്യ 13പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഏഴു പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ബംഗ്ലാദേശിന്റെ സെമി പ്രതീക്ഷകൾ അസ്തമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button