ദുബായ്: അടിയന്തിര വാഹനങ്ങളായ ആംബുലന്‍സുകള്‍, പോലീസ് കാറുകള്‍, ഔ്യോഗിക പരേഡ് വാഹനങ്ങള്‍ എന്നിവയ്ക്ക് വഴിയൊരുക്കാത്ത ഡ്രൈവര്‍മാര്‍ക്കുള്ള പിഴ 3000 ദിര്‍ഹമായി വര്‍ദ്ധിപ്പിച്ചതായി ദുബായ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ 30 ദിവസം പിടിച്ചിടാനും ഡ്രൈവര്‍മാര്‍ക്ക് ആറ് ട്രാഫിക് പോയിന്റുകള്‍ പിഴ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഈ നിയമം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, ട്രാഫിക് അപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറയ്ക്കുക, യുഎഇ സര്‍ക്കാറിന്റെ അജണ്ടയ്ക്കനുസരിച്ചുള്ള സൂചികകള്‍ കൈവരിക്കുക. റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിനായി മന്ത്രാലയം സ്വീകരിക്കുന്ന ശ്രമങ്ങളില്‍ സജീവ പങ്കാളികളാകാന്‍ റോഡ് ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിനുമാണ് നിയമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments