ദുബായ്: വാഹനം പാതി വഴിയിൽ കുടുങ്ങി വലഞ്ഞ ഒമാനി കുടുംബത്തിന് തുണയായി ദുബായ് പോലീസ്. കുടുംബത്തെ സഹായിച്ച അലി മുഹമ്മദ് അലി അൽ ജസായി, മുഹമ്മദ് സെയ്ദ് നാസർ, അബ്ദുല്‍ ലത്തീഫ് ഹമീദ് അൽ നദബി, അബ്ദുൽ വാഹിദ് അബ്ദുൽ സമദ് എന്നീ ഉദ്യോഗസ്ഥരെ ദുബായ് പോലീസ് ആദരിച്ചു. യുഎഇ സന്ദർശനത്തിനെത്തിയ ജമാൽ ബിൻ സുലൈമാൻ അൽ കംസഖിയും കുടുംബവും ഒമാനിലേയ്ക്ക് മടങ്ങുമ്പോൾ ദുബായ് എയർപോർട് റോഡിൽ ഇവർ സഞ്ചരിച്ച വാഹനത്തിന്‍റെ ടയർ പഞ്ചറാവുകയായിരുന്നു.
ശക്തമായ ചൂടിൽ നിന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന 13 അംഗ സംഘത്തിനരികിലേയ്ക്ക് ഉടൻ എത്തിയ പൊലീസ് പെട്ടെന്ന് തന്നെ ജനറൽ ഡയറക്ടറേറ്റ് ഒാഫ് ഒാപറേഷനിലെ കമാന്‍ഡ് ആൻഡ് കൺട്രോൾ സെന്ററിലേയ്ക്ക് വിവരമറിയിക്കുകയും അടിയന്തര സഹായം ലഭ്യമാക്കുകയുമായിരുന്നു.പിന്നീട് ഇവരെ സുരക്ഷിതമായി മറ്റൊരിടത്തേയ്ക്ക് മാറ്റുകയും തിരിച്ചുപോകാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്‌തു. ഇതേ തുടർന്ന് ജമാൽ ബിൻ സുലൈമാൻ അൽ കംസഖി സമൂഹ മാധ്യമത്തിൽ പൊലീസുകാർക്ക് നന്ദി അറിയിച്ച് പോസ്റ്റിട്ടിരുന്നു.
Post Your Comments