Latest NewsIndia

ജലക്ഷാമം രൂക്ഷമാകുമ്പോഴും ചെന്നൈയിൽ തടാകം നികത്തി പോലീസ് സ്റ്റേഷൻ നിർമ്മാണം

ചെന്നൈ: ചെന്നൈയില്‍ ജലക്ഷാമം രൂക്ഷമാകുമ്പോഴും തടാകം നികത്തി പോലീസ് സ്റ്റേഷൻ നിർമ്മാണം. ചെന്നൈ ഷോളിങ്കനല്ലൂരില്‍ തടാകം നികത്തിയാണ് പോലീസ് സ്റ്റേഷന്‍നിര്‍മാണം. തടാകത്തില്‍ മൂന്നുമീറ്ററോളം ഉയരത്തില്‍ മണ്ണിട്ടുമൂടിയാണ് അതിനുമുകളിലായി പോലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. പോലീസ് സ്‌റ്റേഷന്‍ പണിയാന്‍ സ്ഥലം ഏറ്റെടുത്തതുമുതല്‍ പല തരത്തിലുള്ള ക്രമക്കേടുകളാണ് നടത്തുന്നതെന്നാണ് പരിസരവാസികൾ ആരോപിക്കുന്നത്.

15 വര്‍ഷംമുൻപ് ഈ തടാകത്തിന്റെ വിസ്ത‍ൃതി 26 ഏക്കറായിരുന്നു. എന്നാല്‍, ഇന്ന് 15 ഏക്കറില്‍ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. നേരത്തേ ജലസമൃദ്ധമായിരുന്ന പ്രദേശത്ത് തണ്ണീര്‍ത്തടം നികത്താന്‍ തുടങ്ങിയതോടെ ജലക്ഷാമവും രൂക്ഷമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button