വാഷിങ്ടണ്‍: അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ട ഇറാനെതിരെ ആക്രമണത്തിന് മുതിരുകയും ഉടന്‍ പിന്‍വലിക്കുകയും ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനിക നീക്കത്തിന് ഉത്തരവിട്ടെങ്കിലും ഉടന്‍ പിന്‍വലിക്കുകയായിരുന്നു. വൈറ്റ് ഹൈസില്‍ കടുത്ത വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമെടുത്തത്. ഇറാന്റെ റഡാറുകളും മിസൈല്‍ വാഹിനികളുമാണ് അമേരിക്ക ലക്ഷ്യമിട്ടത്.
വ്യാഴാഴ്ച രാത്രി ആക്രമണം നടത്താനായിരുന്നു തീരുമാനം. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും ഒരുങ്ങിയെങ്കിലും മിസൈല്‍ തൊടുക്കുന്നതിന് മുമ്പ് പിന്‍വാങ്ങാന്‍ നിര്‍ദേശമെത്തുകയായിരുന്നു. 130 മില്യണ്‍ വിലയുള്ള ചാര ഡ്രോണാണ് ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിന് റെവല്യൂണനറി ഗാര്‍ഡ് കഴിഞ്ഞ ദിവസം വെടിവെച്ചിട്ടത്. വ്യോമപരിധിയിലേക്കുള്ള നുഴഞ്ഞുകയറ്റം വെച്ചുപൊറുപ്പിക്കില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Post Your Comments