Latest NewsKerala

ആശ്വാസ പദ്ധതികള്‍ തട്ടിപ്പാണെന്ന് വ്യക്തമായി; ബിജെപിക്കെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന ബിജെപി പ്രഖ്യാപിച്ച ചില ആശ്വാസ പദ്ധതികള്‍ തട്ടിപ്പാണെന്ന് വ്യക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പോലുള്ളവ പ്രഖ്യാപിച്ചു. കുത്തക മാധ്യമങ്ങള്‍ വലിയ പ്രചാരവും നല്‍കി. എന്തൊക്കെയോ കര്‍ഷകര്‍ക്ക് ചെയ്യാന്‍ പോകുന്നു എന്ന പ്രതീതി സൃഷ്ടിക്കലായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം ഇപ്പോള്‍ എവിടെപ്പോയി എന്നു ചിന്തിക്കണം. ബിജെപി കര്‍ഷകരെ വഞ്ചിക്കുകയാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

പശുവിന്റെ പേരില്‍ കര്‍ഷകരെ കൊല്ലുന്നത് വ്യാപകമാണ്. കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലും കര്‍ഷകര്‍ ദുരിതത്തിലാണ്. ഓരോ അര മണിക്കൂറിലും ഓരോ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു.ചിപ്സ് ഉണ്ടാക്കാനുള്ള ഉരുളക്കിഴങ്ങിന് ഒരാള്‍ പേറ്റന്റെടുത്ത് ഇന്ത്യയിലെ കര്‍ഷകര്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത് തടയാന്‍ കേസ് കൊടുത്തു. ഇടതുപക്ഷ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം വഴിയാണ് കര്‍ഷകന് നീതി ലഭിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button