കോഴിക്കോട്: ഇനി മുതൽ ഇടപാടുകള്‍ പണരഹിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ വില്ലേജുകളിലേക്ക് ഇ-പോസ് മെഷിന്‍ വിതരണം ചെയ്തു. എന്‍ഐസി(നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍)യാണ് ഇതിനാവശ്യമായ സോഫ്റ്റവെയര്‍ രൂപകല്‍പ്പന ചെയ്തത്. വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ക്കുള്ള സാധാരണ പണ കൈമാറ്റവും ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും നിലനിര്‍ത്തി കൊണ്ടു തന്നെയാണ് പുതുതായി ഇ-പോസ് ഇടപാടുകളും നടപ്പിലാക്കുന്നത്. മെഷിന്‍ ഇടപാടുകള്‍ പ്രചാരത്തിലാകുന്നതോടെ നേരിട്ടുള്ള പണമിടപാടുകള്‍ ഒഴിവാക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
എന്നാൽ കാര്‍ഡ് വഴി ഇടപാടുകള്‍ നടത്തുന്ന പലര്‍ക്കും നെറ്റ് ബാങ്കിങ് മുഖേന പണമിടപാടുകള്‍ നടത്താന്‍ അറിയാത്ത സാഹചര്യമുണ്ട്. വില്ലേജ് ഓഫീസുകളില്‍ എത്തുന്ന, ഇത്തരത്തില്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുന്നതോടെ പണമിടപാടുകള്‍ സുഗമമായി നടത്താന്‍ കഴിയും. മെഷീന്‍ ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചതിനാല്‍ പണം ശേഖരിച്ച് കൈമാറുന്ന ജീവനക്കാരുടെ ജോലിയും എളുപ്പമാകും. ഇത്തരത്തില്‍ വില്ലേജ് ഓഫീസുകളില്‍ ഇ-പോസ് മെഷീനുകളിലൂടെ പണം കൈമാറുന്നതിന് ബാങ്ക് സര്‍വീസ് ചാര്‍ജും ഈടാക്കില്ല.
കൂടാതെ റവന്യൂ ഇ-പേയ്മെന്റില്‍ പിഒഎസ്് മൈഷീനുകള്‍ ഉപയോഗിച്ചുള്ള പണമിടപാടിന്റെ ജില്ലാതല ഉദ്ഘാടനവും ഡിജിറ്റല്‍ ഇന്ത്യയുടെ നാലാം വാര്‍ഷികവും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ ശീറാം സംബശിവറാവു ഉദ്ഘാടനം ചെയ്തു. വേങ്ങേരി വില്ലേജ് ഓഫീസര്‍ക്ക് മെഷിന്‍ നല്‍കി കൊണ്ട് ഇ-പോസ് മെഷിന്‍ വിതരണ ഉദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു.
Post Your Comments