Latest NewsLife StyleHealth & Fitness

ഉറക്കം കുറവാണോ? എങ്കില്‍ ഈ ‘ഹെര്‍ബല്‍ ടീ’ കുടിച്ചോളൂ…

ഉറക്കക്കുറവ് പലരേയും ബുദ്ധിമുട്ടിപ്പിക്കുന്ന ഒരു പ്രശ്‌നമാണ്. ഉറക്കക്കുറവ് പൊണ്ണത്തടി, മാനസിക സമ്മര്‍ദ്ദം, പലരീതിയിലുള്ള ജീവിതശൈലി രോഗങ്ങള്‍, നിരാശ, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുന്ന വില്ലന്‍ കൂടിയാണ് ഉറക്കമില്ലായ്മ. നല്ല ഉറക്കത്തിനായി പലതരം വഴികള്‍ തേടി ഒടുവില്‍ തോറ്റ് മടങ്ങിയവരാണ് മിക്കവരും. നല്ല ഉറക്കം കിട്ടുന്നതിന് ഹെര്‍ബല്‍ ചായകള്‍ കുടിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ലൈഫ് സ്‌റ്റൈല്‍ ആന്റ് വെല്‍നെസ് പരിശീലകനായ ലൂക്ക് കൊട്ടിന്‍ഹോ ആണ് ഉന്മേഷത്തിനും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഒരു ഹെര്‍ബല്‍ ടീയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ആണ് അദ്ദേഹം ഈ സൂപ്പര്‍ ഹെല്‍ബല്‍ ടീയെക്കുറിച്ച് വെളിപ്പെടിത്തിയിരിക്കുന്നത്.

കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജാതിക്ക എന്നിവ ചേര്‍ത്ത് ഉണ്ടാക്കാവുന്ന ഒരു ഹെല്‍ത്തി ഹെര്‍ബല്‍ ടീയാണ് ഇതെന്നാണ് ലൂക്ക് കൊട്ടിന്‍ഹോ പറയുന്നത്. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഈ ടീ കുടിക്കണം. ഉന്മേഷത്തിനും നല്ല ഉറക്കം കിട്ടാനും ഈ ഹെര്‍ബല്‍ ടീ വളരെ മികച്ചതാണെന്ന് ലൂക്ക് പറയുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പ്രതിവിധിയാണെന്നാണ് ലൂക്കിന്റെ അഭിപ്രായം. ശരീരത്തിന് വളരെ മികച്ച ഈ പാനീയത്തിന് മറ്റ് ദോഷവശങ്ങളൊന്നും ഇല്ല. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഈ ഹോം മെയ്ഡ് ഹെര്‍ബല്‍ ടീ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

തയ്യാറാക്കുന്ന വിധം

ജാതിക്ക 1 എണ്ണം
കറുവപ്പട്ട ഒരു കഷ്ണം( ചെറുത്)
ജീരകം 1 ടീസ്പൂണ്‍
ഏലയ്ക്ക 2 എണ്ണം(പൊടിച്ചത്)

ആദ്യം ഒരു പാനില്‍ വെള്ളം ചൂടാക്കുക. വെള്ളം നല്ല പോലെ തിളച്ച് വരുമ്പോള്‍ അതിലേക്ക് ജാതിക്ക, കറുവപ്പട്ട, ജീരകം, ഏലയ്ക്ക എന്നിവ ചേര്‍ക്കുക. ചേരുവകള്‍ ചേര്‍ത്ത ശേഷം നന്നായി തിളയ്ക്കാന്‍ അനുവദിക്കുക. ശേഷം തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം ഇത് കുടിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button