Latest NewsNewsBeauty & StyleLife Style

മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിയ്ക്കൂ

പ്രോട്ടീൻ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും

മുടിമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിൽ നിന്നും മോചനം നേടാൻ വിവിധതരം പരീക്ഷണങ്ങൾ പ്രയോഗിക്കുന്നവരാണ് പലരും. ഭക്ഷണ ക്രമീകരണത്തിൽ തന്നെ മാറ്റങ്ങൾ വരുത്തിയാൽ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിയും. അത്തരത്തിൽ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം.

മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയതിനാൽ മുട്ട കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീൻ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. വിവിധതരം പോഷക സമ്പന്നമായ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാനും മുടി കരുത്തോടെ വളരാനും സഹായിക്കും.

Also Read: ഹിന്ദു ദേവന്മാരുടെ വിഗ്രഹങ്ങൾ കണ്ടെത്തി: കുത്തബ് മിനാറിൽ സർവ്വേ നടത്താനൊരുങ്ങി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

ഇരുമ്പ്, സിങ്ക്, ബയോട്ടിൻ തുടങ്ങിയ ഘടകങ്ങൾ പയറുവർഗങ്ങളിൽ അടങ്ങിയതിനാൽ പയറുവർഗങ്ങൾ കഴിക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. കൂടാതെ, പയറുവർഗങ്ങളിൽ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്.

സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പ് മത്സ്യങ്ങളിൽ മുടിയുടെ വളർച്ചയ്ക്കാവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിവളർച്ചയ്ക്കു സഹായകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button