തിരുവനന്തപുരം: സര്‍ക്കാരിന്റെ അമൃത് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി മുന്‍പരിചയമില്ലാത്ത കമ്പനിക്ക് നൽകിയതിൽ വിമർശനവുമായി വി.ഡി. സതീശന് എംഎല്‍എ. ഇതിൽ വൻ അഴിമതിയുണ്ടെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്വകാര്യകമ്പനിക്ക് കരാർ നൽകിയതെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇക്കാര്യത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. കള്സട്ടന്സിയെ തെരഞ്ഞെടുത്തതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും നഗരസഭകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും മന്ത്രി എ.സി. മൊയ്തീനും വ്യക്തമാക്കി.
Post Your Comments