തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് മികച്ച പരിഗണനയാണ് പിണറായി സര്‍ക്കാര്‍ നല്‍കി വരുന്നത്. ഇത്തരക്കാരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. അതിനു പുറമെയാണ് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഇനി മുതല്‍ മൂന്നാംലിംഗമെന്നും ഭിന്നലിംഗമെന്നും വിശേഷിപ്പിക്കാന്‍ പാടില്ല, ‘ട്രാന്‍സ്ജെന്‍ഡര്‍’ എന്ന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഉത്തരവ്.
ട്രാന്‍സ്ജെന്‍ഡര്‍ എന്നതിന് പകരം തത്തുല്യമായ മലയാളപദം ലഭിക്കുന്നതുവരെ ഇത് തുടരണമെന്നും സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഔദ്യോഗികരേഖകളിലും ഈ പദമേ ഉപയോഗിക്കാവൂ. ഭിന്നലിംഗം, മൂന്നാംലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതും രേഖകളില്‍ ഉപയോഗിക്കുന്നതും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് പ്രയാസമുണ്ടാക്കുന്നതായി മനസ്സിലാക്കിയാണ് ഇടപെടല്‍. ഇവര്‍ക്ക് മാനസിക വിഷമങ്ങള്‍ ഉണ്ടാക്കാതെ ഇരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
Post Your Comments