മംഗലാപുരം: മംഗലാപുരത്ത് വിദ്യാര്‍ത്ഥിനിയെ യുവാവ് നടുറോഡില്‍ കുത്തിവീഴ്ത്തി കൊലവെറിയോടെ നിന്ന യുവാവിനെ കണ്ടു നാട്ടുകാർ ഭയന്നു. എം ബി എ യ്ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തിപരിക്കേല്‍പ്പിച്ചത് .ശരീരത്തില്‍ 12 കുത്തുകളേറ്റ വിദ്യാര്‍ത്ഥിനി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് . സ്ക്കൂട്ടറിലെത്തിയ സുശാന്ത് പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി കുത്തുകയായിരുന്നു .അടുപ്പത്തിലുണ്ടായിരുന്ന പെണ്‍കുട്ടി കുറച്ചു കാലമായി അകല്‍ച്ച കാണിച്ചതിനെ തുടര്‍ന്നാണ് സുശാന്ത് എന്ന യുവാവ് കത്തിമായി സാഹസം കാണിച്ചത്.
യുവതിയെ നിരന്തരം കുത്തിയ യുവാവിനെ ബുദ്ധിപരമായി നേരിട്ട് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മലയാളിയായ നഴ്സാണ്. നിമി എന്ന പേരിലുള്ള മലയാളി നഴ്സാണ് ഈ സാഹചര്യത്തിൽ ധൈര്യത്തോടെ ഈ നീക്കം നടത്തിയത്. പെണ്‍കുട്ടിയെ 12 തവണ കുത്തിവീഴ്ത്തിയ ശേഷം യുവാവ് സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു. നടുറോഡില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തി വീഴ്ത്തുമ്പോള്‍ കണ്ടു നിന്നവര്‍ അടുത്തേയ്ക്ക് ചെല്ലാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തിവീശി എല്ലാവരേയും പിന്തിരിപ്പിക്കുകയായിരുന്നു.
ഇതിനിടയില്‍ ആംബുലന്‍സില്‍ എത്തിയ മലയാളി നഴ്സിന്റെ ഇടപെടല്‍ ഉണ്ടായത്. നിമി ആംബുലന്‍സില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ തന്നെ പലരും പിന്തിരിപ്പിക്കാന് ശ്രമിക്കുന്നുണ്ടായിരുന്നു. അത്രയ്ക്ക് ഭീകരമായിരുന്നു അന്തരീക്ഷം. നിമി അടുത്ത് ചെന്നതോടെ അക്രമി (സുശാന്ത്-24) യുവതിയുടെ ദേഹത്ത് കിടന്നു. എന്നാല്‍ അക്രമിയെ നിമി കൈയില്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ശാന്തമാക്കുന്ന വിധത്തില്‍ സംസാരിച്ചു. ഇതിനിടയില്‍ കണ്ടു നിന്നവരും ഒപ്പം ചേര്‍ന്നു.തുടര്‍ന്ന് നഴ്സും ചുറ്റുമുണ്ടായിരുന്നവരും ചേര്‍ന്ന് പെണ്‍കുട്ടിയേയും സുശാന്തിനേയും കെ.എസ് ഹെഗ്ഡേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുശാന്ത് അപകടനില തരണം ചെയ്തെങ്കിലും പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. നിമിയുടെ ഇടപെടല്‍ ജീവന് രക്ഷിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ദ ക്യൂവാണ് മലയാളി നഴ്സിനെ കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.ശക്തിനഗര്‍ സ്വദേശിയാണ് സുശാന്ത്. പെണ്‍കുട്ടിയും യുവാവും ഒരേ സ്ഥാപനത്തില്‍ നൃത്തം അഭ്യസിച്ചിരുന്നു. മൂന്നുവര്‍ഷമായി ഇവര്‍ പരിചയക്കാരാണ്. യുവതി എംബിഎ പഠനത്തിന് ചേര്‍ന്ന ശേഷം യുവാവുമായി അകലം പാലിച്ചിരുന്നു.
Post Your Comments