Latest NewsKerala

ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഉദ്യോ​ഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ കണ്ടെത്തിയ മൃതദേഹം മലയാളി നേഴ്‌സിന്റേത്

ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സിനെ. പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയുമായ രേഷ്മയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയിരുന്നു രേഷ്മ.

ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ ഷാൾ കുരുങ്ങി ഇരിക്കുന്ന നിലയിലുള്ള മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു.

ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ നിഗമനം. കഴിഞ്ഞ മാസം മാതാവ് മരിച്ചതു മുതൽ കടുത്ത വിഷാദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണു രേഷ്മ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button