KeralaLatest News

പാലങ്ങളുടെ പുനരുദ്ധാരണവും അറകുറ്റ പണികള്‍ളും നടക്കുന്നില്ല; ധനവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി

ധനകാര്യ വകുപ്പിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് ധനവകുപ്പ് പണം നല്‍കുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞു. പാലം പുനരുദ്ധാരണത്തിന് എല്ലാവര്‍ഷവും ബജറ്റില്‍ തുക വകയിരുത്തണം. ആസ്തി സംരക്ഷിക്കുന്നതിന് ധനവകുപ്പ് ഒന്നും ചെയ്യുന്നില്ല.

ദീര്‍ഘകാലമായി ഇങ്ങനെയാണ്. ഇത്തരം കാഴ്ചപ്പാട് ധനവകുപ്പ് മാറ്റണമെന്നും ജി സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാനത്ത്‌നാലായിരത്തിലേറെ പാലങ്ങളുണ്ട്. അതില്‍ 600ലേറെ പാലങ്ങള്‍ പൊളിച്ചു പണിയേണ്ടവയാണ്. 1500ഓളം പാലങ്ങള്‍ക്ക്അറ്റകുറ്റ പണികള്‍ നടത്തിയാല്‍ മതി. മറ്റുള്ളവ മികച്ചവയാണ്. നൂറ്‌വര്‍ഷം പഴക്കമുണ്ടെങ്കിലും യാതൊരു കേടുമില്ലാത്ത പത്തു പാലമുണ്ട്. അറ്റകുറ്റ പണികള്‍ നടത്താന്‍പണമില്ല.

ഇതു സംബന്ധിച്ച്ആസൂത്രണ ബോര്‍ഡിന്മുന്നില്‍ നിര്‍ദേശം വെച്ചിരുന്നു. ബഡ്ജറ്റില്‍ പ്രത്യേകം പണം വകയിരുത്താതെ തന്നെ കേടുപാട്പറ്റിയ പാലത്തിന്റെ ഡി.പി.ആര്‍ വരുന്ന മുറക്ക്അപ്പപ്പോള്‍ പണം നല്‍കുമെന്ന്2017-18 കാലത്ത്ധനകാര്യമന്ത്രി സഭയില്‍ പ്രഖ്യാപിച്ചിരുന്നു. മുപ്പതോളം പാലങ്ങളുടെ ഡി.പി.ആര്‍ കൊടുത്തിട്ടുണ്ടെങ്കിലും അനുവാദമൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ ഉദ്യോഗസ്ഥര്‍ ശ്രമിച്ചാല്‍ മാത്രമേ ഇത്തരം അവസ്ഥ മാറുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button