KeralaLatest News

കൈക്കൂലി വാങ്ങിയെന്ന ആരോപണം : രണ്ട് ഡോക്ടര്‍മാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സംസ്ഥാനത്തെ രണ്ടു സര്‍ക്കാര്‍ ഡോക്ടര്‍മാർക്ക് സസ്‌പെൻഷൻ. കാസര്‍ ഗോഡ് ജനറല്‍ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം. വെങ്കിടഗിരി, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പി.വി. സുനില്‍ ചന്ദ്രന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരമാണ് നടപടി.

ഇവര്‍ കൈക്കൂലി വാങ്ങുന്നത് ദൃശ്യങ്ങള്‍ സഹിതം ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭവും നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ഡോക്ടര്‍മാരേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button