Latest NewsKeralaNattuvartha

എ ടി എം തക‍ർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടിയതിങ്ങനെ

എറണാകുളം: എ ടി എം കവർച്ച ചെയ്യാൻ ശ്രമിച്ച പ്രതിയെ വാട്ടർ ടാങ്കിൽ നിന്നും പോലീസ് പിടികൂടി. എറണാകുളം ഞാറയ്ക്കലിൽ ഇന്ന് പുലർച്ചെ വൈപ്പിൻ സ്വദേശി ആദർശാണ് പിടിയിലായത്. ഞാറയ്ക്കലിലെ സ്കൂൾമുറ്റം എസ്ബിഐ എടിഎമ്മിൽ പുലർച്ചെ മൂന്ന് മണിയോടെ ആദർശ് കോടാലി കൊണ്ട് കൗണ്ടർ വെട്ടിപൊളിക്കാൻ ശ്രമിക്കുന്നതിനിടെ അപായ സൂചന ബാങ്കിന്‍റെ കൺട്രോൾ റൂമിലെത്തി. ബാങ്ക് അധികൃതർ വിവരം നല്കിയതിനനുസരിച്ച് ഞാറയ്ക്കൽ പൊലീസിന്റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തിയതും ഇയാൾ ഓടി രക്ഷപെട്ടു.

പ്രദേശത്ത് ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിൽ സമീപത്തെ വീടിന് മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിലെ വെള്ളത്തിൽ ഇറങ്ങി നിന്ന നിലയിൽ ആദർശിനെ കണ്ടെത്തുകയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മോക്ഷണം നടത്താൻ ശ്രമിച്ച ഫോറൻസിക് വിദ​ഗ്ദർ പരിശോധന നടത്തി.

ആദർശ് ഇതിന് മുൻപ് ഏതെങ്കിലും മോഷണ കേസുകളിൽ പ്രതിയായിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button