തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് സമരം നടത്തുന്നു. ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെ ഒരു മണിക്കൂറാണ് സമരം.അത്യാഹിത സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. 2016ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരം.
സംസ്ഥാന വ്യാപകമായി മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്മാരും പി ജി വിദ്യാര്‍ത്ഥികളും സീനിയര്‍ റസിഡന്റ്‌സും കഴിഞ്ഞ ദിവസം പണിമുടക്കിയിരുന്നു. സ്‌റ്റൈഫന്റ് കൂട്ടി നല്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതിന തുടര്‍ന്നാണ് ഇവർ സമരം നടത്തിയത്. എന്നാൽ സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിക്കുകയും ചെയ്തു.
Post Your Comments