ഡര്‍ഹാം: നിർണായക മത്സരത്തിൽ തകർപ്പൻ ജയം നേടി ദക്ഷിണാഫ്രിക്ക. ഒമ്പത് വിക്കറ്റിനായിരുന്നു ശ്രീലങ്കയെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ നേടിയ 203 റൺസ് ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിങ്ങിൽ അനായാസം മറികടന്നു. 37.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് സ്വന്തമാക്കി.ഫാഫ് ഡു പ്ലെസിസ് (96), ഹാഷിം അംല (80) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ചത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ് (15) പുറത്തായത്. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ ഒരു വിക്കറ്റ് സ്വന്തമാക്കി.
South Africa win!
An unbeaten partnership of 175 between Hashim Amla and Faf du Plessis sees South Africa to a comfortable nine-wicket win.#SLvSA | #CWC19 | #ProteaFire pic.twitter.com/4SKGMPT0fV
— ICC Cricket World Cup (@cricketworldcup) June 28, 2019
കുശാല്‍ പെരേരയും ആവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍. ദിമുത് കരുണാരത്‌നെ (0), കുശാല്‍ മെന്‍ഡിസ് (23), എയ്ഞ്ചലോ മാത്യൂസ് (11), ധനഞ്ജയ ഡിസില്‍വ (24), ജീവന്‍ മെന്‍ഡിസ് (18), തിസാര പെരേര (21), ഇസുരു ഉഡാന (17), ലസിത് മലിംഗ (4) എന്നിവരാണ് പുറത്തായ താരങ്ങൾ. സുരംഗ ലക്മല്‍ (5) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി പ്രെട്ടോറ്യൂസ്,മോറിസ് എന്നിവർ മൂന്ന് വിക്കറ്റുകൾ എറിഞ്ഞിട്ടപ്പോൾ കഗിസോ റബാദ രണ്ടും ആന്‍ഡിലെ ഫെഹ്‌ലുക്വായോ, ജെ.പി ഡുമിനി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
The #CWC19 standings after South Africa's nine-wicket victory over Sri Lanka! pic.twitter.com/PaEYx3kL1p
— ICC Cricket World Cup (@cricketworldcup) June 28, 2019
ഇന്നത്തെ പരാജയത്തോടെ ശ്രീലങ്കയുടെ സെമി സാധ്യതകൾക്ക് മങ്ങലേറ്റു. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലങ്ക. ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായ ദക്ഷിണാഫ്രിക്ക അഞ്ചു പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുന്നു.
A captain's innings from #FafduPlessis ? #SLvSA | #CWC19 | #ProteaFire pic.twitter.com/O6V0nKJvkd
— ICC Cricket World Cup (@cricketworldcup) June 28, 2019
Post Your Comments