തൊടുപുഴ: കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണിക്കെതിരെ പരാതി. മിനിറ്റ്സില്‍ വ്യാജ ഒപ്പിട്ടെന്നാരോപിച്ച് തൊടുപുഴ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാത്ത വ്യക്തിയുടെ പേരില്‍ വ്യാജ ഒപ്പിട്ടെന്നാണ് പരാതി. തൊടുപുഴ സ്വദേശി ഫിലിപ്പ് സ്റ്റീഫനാണ് ജോസ് കെ മാണിക്കെതിരെ പരാതി നല്‍കിയത്.
ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കെതിരെ തൊടുപുഴ കോടതിയില്‍ കേസ് കൊടുത്തതും സ്റ്റീഫനായിരുന്നു. കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ താന്‍ പങ്കെടുത്തുവെന്ന് കാണിച്ച് കമ്മിറ്റിയുടെ മിനിറ്റ്സില്‍ വ്യാജ ഒപ്പിട്ടെന്നാണ് ഫിലിപ്പ് സ്റ്റീഫന്റെ പരാതി.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്റെയും മനോഹര്‍ നടുവിലേടത്തിന്റെയും ഹര്‍ജിയെ തുടര്‍ന്ന് കേരള കോണ്‍(എം) ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തിരുന്നു. തൊടുപുഴ മുന്‍സിഫ് കോടതിയുടേതായിരുന്നു നടപടി. ജൂലൈ 17 വരെയാണ് തെരഞ്ഞെടുപ്പ് നടപടി കോടതി സ്റ്റേ ചെയ്തത്.
Post Your Comments