ലോകകപ്പില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ സെമി ഉറപ്പിക്കുകയാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ മൂന്നിന് മത്സരം തുടങ്ങി.
ജയത്തോടെ സെമി പ്രവേശനം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒരു മല്‍സരവും തോല്‍ക്കാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ട്വന്റി20 സ്‌പെഷ്യലിസ്റ്റുകളുടെ ഏകദിന സംഘം എന്ന ലേബലില്‍ വന്ന് കാര്യമായ ചലനം ഉണ്ടാക്കാനാകാതെ നില്‍ക്കുകയാണ് വിന്‍ഡീസ്.
ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയില്ലാത്ത പ്രകടനമാണ് വിന്‍ഡീസിന്റെ പ്രധാന തലവേദന. നല്ല തുടക്കം ലഭിക്കുന്ന ക്രിസ് ഗെയിലടക്കമുള്ള ബാറ്റ്‌സ്മാന്‍മാര്‍ അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിയുന്നത് പതിവ് കാഴ്ചയാണ്. പാക്കിസ്ഥാനെതിരെ വിജയിച്ച് തുടങ്ങിയ വിന്‍ഡീസ് ഓസ്‌ട്രേലിയക്കെതിരെയും ന്യൂസിലന്‍ഡിനെതിരെയും തോറ്റത് ബാറ്റ്‌സ്മാരുടെ ഉത്തരവാദിത്തമില്ലായ്മ മൂലമാണ്.
ബാറ്റിങ് നിര കൂടുതല്‍ ഉത്തരവാദിത്തം കാണിച്ചാല്‍ വിജയിക്കാന്‍ ഇന്ത്യയ്ക്ക് കഠിനപ്രയത്‌നം തന്നെ വേണ്ടി വരും. ഇന്ത്യക്കെതിരെയും തോറ്റാല്‍ പുറത്തായവരുടെ കൂട്ടത്തില്‍ ഔദ്യോഗികമായി പേരെഴുതാം. അതിനാല്‍ പ്രതീക്ഷയുടെ അവസാന കനല്‍ കെടാതിരിക്കാന്‍ ഒരു ജയം. അതാണ് കരീബിയക്കാരുടെ മനസില്‍.
Post Your Comments