തിരുവനന്തപുരം: സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പൊലീസ് സഹകരണ സംഘത്തിലെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നിരീക്ഷണത്തിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഇടത്-വലത് അനുഭാവമുള്ള പൊലീസുകാരുടെ പാനലുകളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
സഹകരണ സംഘത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിലെ തര്‍ക്കം ഒടുവില്‍ പൊലീസുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. ഇതേതുടര്‍ന്ന് സംഘര്‍ഷത്തിലും ഉപരോധത്തിലും പങ്കെടുത്ത 14 പൊലീസുകാരെ സസ്‌പെന്റ്‌റ് ചെയ്തിരുന്നു. കോടതി നിര്‍ദേശ പ്രകാരം ഇന്നലെയും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടന്നിരുന്നു. 6500 ലധികം വോട്ടര്‍മാരുള്ള സംഘത്തില്‍ 4500 ഓളം വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചു. രാവിലെ മുതല്‍ നടക്കുന്ന തെരെഞ്ഞെടുപ്പ് സമാധാനപരമായി നടത്താനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം ഡിജിപിക്കായിരിക്കുമെന്നാണ് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments