Latest NewsKuwaitGulf

കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഇനി ജോലി മാറ്റം എളുപ്പമല്ല : പുതിയ നിയമം വന്നു

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഇനി ജോലി മാറ്റം എളുപ്പമല്ല .പുതിയ നിയമം പ്രാബല്യത്തില്‍ വന്നു.
വിദേശതൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കുന്നു. 20 ഓളം തസ്തികകള്‍ക്കു അടുത്ത വര്‍ഷം മുതല്‍ തീരുമാനം ബാധകമാകും. മനുഷ്യക്കടത്തും വിസക്കച്ചവടവും തടയുക എന്ന ലക്ഷ്യത്തോടെയാണ് തസ്തിക മാറ്റത്തിന് മാന്‍ പവര്‍ അതോറിറ്റി പുതിയ നിബന്ധന ഏര്‍പ്പെടുത്തുന്നത്

തൊഴില്‍ വൈദഗ്ദ്യം ആവശ്യമുള്ള 20 തസ്തികകളിലേക്ക് ജോലി മാറണമെങ്കില്‍ യോഗ്യത തെളിയിക്കുന്ന പരീക്ഷ പാസാക്കണം എന്നാണു നിബന്ധന . പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്കു വിസമാറ്റം അനുവദിക്കില്ല. വിസക്കച്ചവടം മനുഷ്യക്കടത്തു എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയാണ് അടുത്തവര്‍ഷം മുതല്‍ പുതിയ നിബന്ധന ഏര്‍പ്പെടുത്തുന്നതെന്ന് സാമ്പത്തിക ആസൂത്രണകാര്യ മന്ത്രി മറിയം അല്‍ അഖീല്‍ പറഞ്ഞു.

വാഹന മെക്കാനിക്, ഇലക്ട്രിഷ്യന്‍, സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി സൂപ്പര്‍ വൈസര്‍, പ്ലംബിംഗ് സാനിറ്ററി ജോലിക്കാര്‍ സര്‍വ്വേയര്‍, അലൂമിനിയം ഫാബ്രിക്കേറ്റര്‍ , വെല്‍ഡര്‍ ,ലെയ്ത് വര്‍ക്കര്‍, അഡ്വര്‍ടൈസിങ് ഏജന്റ്, സെയില്‍സ് റെപ്രസന്റീവ് , ഇറിഗേഷന്‍ ടെക്‌നിഷ്ടന്‍ ,സ്റ്റീല്‍ ഫിക്‌സര്‍ ,കാര്‍പെന്റര്‍ , ലേബ് ടെക്‌നിഷ്യന്‍ ,പര്‍ച്ചേസിംഗ് ഓഫീസര്‍ ,അക്കൗണ്ടന്റ്, ലൈബ്രേറിയന്‍, ലീഗല്‍ കണ്‍സള്‍ടന്റ് തുടങ്ങിയ തസ്തികളില്‍ ആണ് ആദ്യ ഘട്ടത്തില്‍ യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button