ശ്രീനഗര്‍: തുടര്‍ച്ചയായി സംഘര്‍ഷം തുടരുന്ന കശ്മീരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്ര ആഭ്യ ന്തരമന്ത്രി അമിത് ഷാ എത്തി. വരാനിരിക്കുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര അടക്കമുള്ളതിന് സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച നടത്തും. അതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് നടത്തിയ കശ്മീര്‍ സന്ദര്‍ശനത്തിന് മറ്റൊരു പ്രത്യേകതയുണ്ട് . മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് ആദ്യമായാണ് പ്രതിഷേധങ്ങളോ, ഹര്‍ത്താലോ, ആക്രമണങ്ങളോ ഇല്ലാതെ കശ്മീര്‍ സ്വാഗതമോതുന്നത്.
കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ മാറി മാറി വന്ന കേന്ദ്ര ആഭ്യന്തരമന്ത്രിമാരെ കശ്മീർ സ്വീകരിച്ചതൊക്കെയും ഹർത്താൽ നടത്തിയും ,സമരങ്ങൾ നടത്തിയുമൊക്കെയാണ് . എന്നാൽ അമിത് ഷാ യുടെ വരവറിഞ്ഞെങ്കിലും സമരം നടത്താനോ ,ആക്രമണങ്ങൾ അഴിച്ചു വിടാനോ വിഘടനവാദികൾ ആഹ്വാനം ചെയ്തില്ലായെന്നത് ശ്രദ്ധേയം .
ജൂലൈ ഒന്നിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്ര ഒന്നരമാസത്തോളം കാലം തുടരും. വിമാനത്താവളത്തില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഗവര്‍ണര്‍ പാല്‍ മാലിക്ക്, അദ്ദേഹത്തിന്റെ ഉപദേശകരും ചേര്‍ന്ന് സ്വീകരിച്ചു.
Post Your Comments