ഹൂസ്റ്റണ്‍: മൂന്നു വയസുകാരി ഷെറിന് മാത്യൂസിനെ കൊലപ്പെടുത്തി മൃതദേഹം പാലത്തിനടിയില്‍ ഒളിപ്പിച്ച കേസില്‍ വളര്‍ത്തു പിതാവ് വെസ്ലി മാത്യൂസ് കുറ്റം സമ്മതിച്ചു. കേസില്‍ ശിക്ഷയിളവ് ലഭിക്കുന്നതിന് വേണ്ടി കുട്ടിയെ പരിക്കേല്‍പ്പിച്ചെന്ന കുറ്റമാണ് മാത്യൂസ് സമ്മതിച്ചത്. കേസില്‍ കൊലപാതക കുറ്റം തെളിഞ്ഞാല്‍ പരോളില്ലാത്ത ജീവപര്യന്തം തടവാകും മാത്യൂസിന് ലഭിക്കുന്നത്. അതേസമയം പരിക്കേല്‍പ്പിച്ച കുറ്റം മാത്രമാണ് ചുമത്തപ്പെടുന്നതെങ്കില്‍ 30 വര്‍ഷം തടവുശിക്ഷ അനുഭവിച്ചാൽ മതിയാകും. 2017 ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ കാണാതായത്. രണ്ട് ആഴ്ചകള്‍ക്ക് ശേഷം വീടിനടുത്ത കലുങ്കിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
Post Your Comments