ഹൂസ്റ്റണ്‍: ഭിന്ന ശേഷക്കാര്‍ക്ക് അമേരിക്കയില്‍ സര്‍ക്കാര്‍ നല്‍കുന്നത് മുന്തിയ പരിഗണനയാണ് . കൂടാതെ സാമ്പത്തികവും വളരെയേറെ ലഭിക്കും. ഇത് തട്ടിയെടുക്കാനായാണ് ഇന്ത്യയില്‍ നിന്നും ഷെറിന്‍ മാത്യൂസിനെ എറണാകുളം സ്വദേശികള്‍ ദത്തെടുത്തെന്നാണ് പലരും കരുതുന്നത്. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ടു മലയാളി ദമ്ബതികളായ വെസ്ലി മാത്യൂസും സിനിയും യുഎസിലെ ജയിലിലാണ്.
അതെ സമയം യുഎസിലെ ദത്തെടുക്കല്‍ ഏജന്‍സിക്കു കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ബിഹാറിലെ അനാഥാലയത്തില്‍ നിന്നു ഷെറിനെ ദത്തെടുക്കാന്‍ ദമ്പതികള്‍ക്കു സൗകര്യമൊരുക്കിയ ഹോള്‍ട്ട് ഇന്റര്‍നാഷനലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളാണു കേന്ദ്ര വനിതാ, ശിശു ക്ഷേമ മന്ത്രാലയം വിലക്കിയത്. മാതാപിതാക്കളെ ശരിയായി പഠിക്കുന്നതിൽ ഏജന്‍സിക്കു വീഴ്ച സംഭവിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഷെറിന്റെ മരണത്തിനു പിന്നാലെ, ഇന്ത്യയിലെ ദത്തെടുക്കല്‍ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു. ഭിന്ന ശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനാണ് ഭിന്ന ശേഷിക്കാരെ അമേരിക്കന്‍ പൗരത്വമുള്ളവര്‍ ദത്തെടുക്കുന്നത്. ഇവിടെ അത്തരം കുട്ടികളെ വളര്‍ത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. കുടുംബത്തിന് നല്ല സഹായമാണ്. ഇത് തട്ടിയെടുക്കാനാണ് വെസ്ലിയും സിനിയും ശ്രമിച്ചതെന്നാണ് ആക്ഷേപം.
അല്ലാതെ ഷെറിന്‍ മാത്യൂസിനോട് ഒരു സ്നേഹവും ഇല്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതാണ് കുട്ടിയുടെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ദത്തെടുക്കല്‍ ഏജന്‍സിക്കെതിരെ നടപടിയെടുത്തത്. സ്നേഹത്തിനപ്പുറമുള്ള സര്‍ക്കാര്‍ സഹാങ്ങൾ ഉദ്ദേശിച്ചാണ് ഇന്ത്യയിൽ നിന്ന് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ അമേരിക്കയിൽ ഉള്ളവർ ദത്തെടുക്കുന്നത്.
സ്വന്തമായി കുട്ടിയുള്ള ഇവര്‍ എന്തിന് ഷെറിനെ ദത്തെടുത്തുവെന്ന ചോദ്യമാണ് അമേരിക്കയില്‍ ഭിന്ന ശേഷിക്കാര്‍ക്ക് ഉള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട സംശയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. മൂന്നു വയസ്സുകാരിയോട് അതിക്രൂരമായാണ് വളര്‍ത്തച്ഛനും വളര്‍ത്തമ്മയും പെരുമാറിയിരുന്നത്.
Post Your Comments