
ഹൂസ്റ്റണ്‍: അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ അന്ത്യവിശ്രമസ്ഥലത്തെക്കുറിച്ചുള്ള വിവരം പരസ്യപ്പെടുത്തി. ടെക്സാസിലെ ടുറാന്റണ്‍ ജാക്സണിലെ സെമിത്തേരിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായാണ് ഷെറിന്റെ കല്ലറ എന്നാണ് ലഭിക്കുന്ന വിവരം. മാധ്യമങ്ങളുടെയും സാമൂഹിക മാധ്യമങ്ങളുടേയും ശ്രദ്ധയില്‍ പെടാതിരിക്കാൻ ഇത് വരെ ഷെറിന്റെ കല്ലറയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
മലയാളി ദമ്പതികൾ വെസ്ലി മാത്യൂസിന്റെയും സിനി മാത്യൂസിന്റെയും വളര്‍ത്തുമകളായ ഷെറിന്‍ മാത്യൂസിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. കൈകലുകള്‍ ഒടിഞ്ഞും ശരീരഭാഗങ്ങള്‍ക്കു പൊള്ളലേറ്റും വീടിനടുത്തുള്ള ഓടയില്‍നിന്നാണ് ഷെറിന്റെ മൃതദേഹം പിന്നീട് കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് വെസ്ലി മാത്യൂസും മാതാവ് സിനി മാത്യൂസും ഇപ്പോൾ ജയിലിലാണ്.
Post Your Comments