ഹൂസ്റ്റണ്‍: അമേരിക്കയിലെ ഡാലസില്‍ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം വിട്ടു നൽകി. ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് ഡാലസ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫിസർ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലേക്ക് കുട്ടിയുടെ മൃതദേഹം അയക്കുമെന്നും റിപ്പോർട്ടുണ്ട്. മലയാളി ദന്പതികളുടെ വീട്ടില്‍ നിന്ന് ഒക്ടോബര്‍ 7ന് കാണാതായ ഷെറിന്റെ മൃതദേഹം ഒക്ടോബര്‍ 22ന് വീടിനു സമീപത്തെ കലുങ്കിനടയില്നിന്നും കണ്ടെത്തുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ചെയ്യലില്‍, നിര്‍ബന്ധിച്ച് പാലു കൊടുക്കുന്നതിനിടെ ഷെറിൻ ശ്വാസം മുട്ടി മരിക്കുകയായിരുന്നു എന്ന് പൊലീസിന് വളര്ത്തച്ഛന് വെസ്‌ലി മൊഴി നൽകി. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇപ്പോൾ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മരണകാരണമായേക്കാവുന്ന വിധത്തില്‍ മുറിവേല്‍പ്പിക്കല്‍ എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഇതിനു 99 വര്‍ഷംവരെ തടവു ശിക്ഷ കിട്ടാമെന്നും പോലീസ് അറിയിച്ചു.
എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനിയും രണ്ടുവർഷം മുൻപാണ് ബിഹാറിലെ നളന്ദയിലെ മദർ തെരേസ അനാഥ് സേവ ആശ്രമത്തിൽ നിന്ന് ദത്തെടുത്ത കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിൻ മാത്യൂസ് എന്നു മാറ്റുകയുമായിരുന്നു.
Post Your Comments