വള്ളിക്കുന്നം : മാവേലിക്കരയില്‍ പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരം. കുടുംബ കലഹത്തിനിടെയാണ് യുവതിക്ക് മാരകമായി പൊള്ളലേറ്റത്. വള്ളികുന്നം പടയണിവട്ടം സ്വദേശി രാജലക്ഷ്മി(32)യാണ് ഗുരുതര പൊള്ളലുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുള്ളത്. ഭര്‍ത്താവ് ഗോപകുമാറുമായുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അപകടം.
രാജലക്ഷ്മിയും ഗോപകുമാറും തമ്മില്‍ വഴക്ക് പതിവാണെന്ന് അയല്‍വാസികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. രണ്ട് വയസുള്ള കുട്ടിയും ഇവര്‍ക്കുണ്ട്. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കൊലപാതക ശ്രമമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടാല്‍ മാത്രമേ വിശദമായ വിവരങ്ങള്‍ ലഭിക്കുകയുടെ. ശരിത്തിന്റെ മുക്കാല്‍ഭാഗത്തോളം പൊള്ളലേറ്റ അവസ്ഥയിലാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments